SignIn
Kerala Kaumudi Online
Friday, 23 October 2026 11.26 PM IST

മകൻ ചുട്ടുകൊന്ന വൃദ്ധ ദമ്പതികൾക്ക് ഒരേ ചിതയിൽ സംസ്കാരം

pothudarshanam

ചെന്നിത്തല: മകൻ പെട്രോളൊഴിച്ച് തീകൊളുത്തിയ വീട്ടിൽ വെന്തുമരിച്ച വൃദ്ധ മാതാപിതാക്കൾ ഒരേ ചിതയിൽ എരിഞ്ഞടങ്ങി. ചെന്നിത്തല തൃപ്പെരുന്തുറ കോട്ടമുറി കൊറ്റോട്ട് കാവിൽ രാഘവൻ(96), ഭാര്യ ഭാരതി(86) എന്നിവരുടെ മൃതദേഹങ്ങളാണ് വീടിന് സമീപം ഒരുക്കിയ ഒരേ ചിതയിൽ സംസ്കരിച്ചത്.

ആലപ്പുഴ മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മാവേലിക്കര ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച ഇരുവരുടെയും മൃതദേഹങ്ങൾ രാവിലെ 10ഓടെയാണ് ചെന്നിത്തലയിലെ വീട്ടിലെത്തിച്ചത്. കത്തിയമർന്ന വീടിന് സമീപത്ത് തന്നെയുള്ള ഭാരതിയുടെ സഹോദരി പരേതയായ ശാരദയുടെ മകൾ സുശീലയുടെ വീട്ട് മുറ്റത്ത് പൊതുദർശനത്തിന് വച്ച മൃതദേഹങ്ങളെ അവസാനമായി കാണാൻ അടുത്ത ബന്ധുക്കളും ജനപ്രതിനിധികളും നാട്ടുകാരുമടക്കം നിരവധിപേർ എത്തിയിരുന്നു.

രാഘവന്റെയും ഭാരതിയുടെയും മക്കളായ പരേതരായ സുഭദ്ര, സിന്ധു എന്നിവരുടെ മക്കൾ സുചിത, വിഷ്ണു, അനന്ദു എന്നിവർ അന്ത്യ കർമ്മങ്ങൾ ചെയ്തു. വിഷ്ണുവാണ് ചിതക്ക് തീ കൊളുത്തിയത്. ശനിയാഴ്ച പുലർച്ചെ മൂന്നിനാണ് മകൻ വിജയൻ (65) വീടിന് പെട്രോളൊഴിച്ച് വീടിന് തീകത്തിച്ചത്. സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിജയനെ പൊലീസ് പിടികൂടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY