തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ ശംഖുംമുഖം ബീച്ചിൽ ആൾ സെയിന്റ്സ് കോളേജിലെ എൻ.എസ്.എസ് കുട്ടികളും ഹരിത കർമ്മസേന അംഗങ്ങളും ചേർന്ന് ഹരിത റാലി സംഘടിപ്പിച്ചു.മനുഷ്യ ചങ്ങല സിഗ്നേച്ചർ ക്യാമ്പെയിൻ,ഹരിത പ്രതിജ്ഞ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.എല്ലാ പ്രചാരണ പ്രവർത്തനങ്ങളും പ്രകൃതി സൗഹാർദ്ധ വസ്തുക്കൾ മാത്രം ഉപയോഗിച്ച് ഹരിത ചട്ടം പാലിച്ച് നടത്തുക എന്ന സന്ദേശം നൽകി കൊണ്ട് സംഘടിപ്പിച്ച ഹരിത റാലി ശുചിത്വ മിഷൻ കോഓർഡിനേറ്റർ അരുൺ രാജ് ഉദ്ഘടാനം ചെയ്തു.ദീപക്,ശരൻ,ശുചിത്വമിഷൻ റിസോഴ്സ്‌പേഴ്സൻ ജയരാജ്,ലത,സബീന,സിമി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
