SignIn
Kerala Kaumudi Online
Saturday, 03 October 2026 11.48 PM IST

വാഹനം പിടിച്ചെടുക്കും മുമ്പ് ...

READ ENGLISH VERSION
1

ഇക്കഴിഞ്ഞ സെപ്തംബർ ഒമ്പതിനും 15നും ഇടയിൽ സംസ്ഥാനത്തുടനീളം നടത്തിയ പരിശോധനയിൽ അനധികൃത പാർക്കിംഗ് പിഴയായി 1,08,43,600 രൂപയാണ് വാഹന ഉടമകളിൽ നിന്നും കേരള പൊലീസ് ഈടാക്കിയത്. ഇതിൽ ഭൂരിഭാഗവും റോഡരികിൽ വാഹനം പാർക്ക് ചെയ്തതിനായിരുന്നു. നമ്മുടെ സംസ്ഥാനത്ത് ആവശ്യത്തിന് പാർക്കിംഗ് സ്ഥലങ്ങൾ പ്രധാന നഗരങ്ങളായ​ തിരുവനന്തപുരം,​ എറണാകുളം,​ കോഴിക്കോട് എന്നിവിടങ്ങളിൽ പോലുമില്ലെന്നത് നഗ്നമായ യാഥാർത്ഥ്യമാണ്. ഇതിവിടെ പറയാൻ കാരണം ​ട്രാ​ഫി​ക് ​പെ​റ്റി​ത്തു​ക​ ​അ​ട​യ്ക്കാ​ത്ത​വ​രു​ടെ​ ​വാ​ഹ​നം​ ​പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ കഴിഞ്ഞ ദിവസം ​ഉ​ത്ത​ര​വ് പുറപ്പെടുവിക്കുകയുണ്ടായി.​ ​പെറ്റി തുക അ​ട​യ്ക്കും​ ​വ​രെ​ ​വാ​ഹ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​ഓ​ൺ​ലൈ​ൻ​ ​സേ​വ​നം​ ​ഉ​പ​യോ​ഗി​ക്കാ​ൻ​ ​അ​നു​വ​ദി​ക്ക​രു​തെ​ന്നും​ ​റോ​ഡ് ​സു​ര​ക്ഷ​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പൊ​തു​താ​ത്പ​ര്യ​ ഹ​ർ​ജി​യി​ന്മേ​ൽ​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​ജെ.​ബി.​പ​ർ​ദി​വാ​ല,​ ​

കെ.​വി.​വി​ശ്വ​നാ​ഥ​ൻ​ ​എ​ന്നി​വ​ര​ട​ങ്ങി​യ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടു.​ ആ​ർ.​സി​ ​പു​തു​ക്ക​ൽ,​ ​വാ​ഹ​ന​ങ്ങ​ളു​ടെ​ ​ഉ​ട​മ​സ്ഥാ​വ​കാ​ശ​ ​കൈ​മാ​റ്റം​ ​തു​ട​ങ്ങി​യ​വ​ ​ത​ട​യ​ണമെന്നും., ​ഫി​റ്റ്‌ന​സ്,​ ​പി.​യു.​സി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ന​ൽ​ക​രു​തെന്നും.​ ​പ​രി​വാ​ഹ​ൻ​ ​പോ​ർ​ട്ട​ലി​ൽ​ ​ഇ​ത്ത​രം​ ​വാ​ഹ​ന​ങ്ങ​ളെ​ ​ക​രി​മ്പ​ട്ടി​ക​യി​ൽ​പെ​ടു​ത്ത​ണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.​ ​

ഇ​ ​ചെ​ലാ​ൻ​ ​ഇ​ന​ത്തി​ൽ​ ​രാ​ജ്യ​ത്ത് 23,000​ ​കോ​ടി​ ​പി​രി​ച്ചെ​ടു​ക്കാ​നു​ണ്ടെ​ന്ന് ​ഹ​ർ​ജി​ക്കാ​ർ​ ​അ​റി​യി​ച്ച​ത് ​​ ​ക​ണ​ക്കി​ലെ​ടു​ത്താണ് കോ​ട​തി ഉത്തരവ്.​ ​പെ​റ്റി​ത്തു​ക​ ​അ​ട​ച്ചി​ല്ലെ​ങ്കി​ൽ​ ​വൈ​ദ്യു​തി​ ​ബി​ല്ലി​ൽ​ ​ക​യ​റ്റി​ ​വി​ട​ണ​മെ​ന്ന് ​നേ​ര​ത്തെ​ ​ഇ​തേ​ ​ബെ​ഞ്ച് ​നി​രീ​ക്ഷി​ച്ചി​രു​ന്നു.​ ​വൈ​ദ്യു​തി​ ​വി​ച്ഛേ​ദി​ക്ക​പ്പെ​ടു​മെ​ന്ന​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കു​മ്പോ​ൾ​ ​താ​നെ​ ​പ​ണ​മ​ട​യ്ക്കു​മെ​ന്നും​ ​നി​രീ​ക്ഷി​ച്ചി​രു​ന്നു. രാജ്യത്ത് റോഡപകടങ്ങളിൽ പൊലിയുന്ന ജീവനുകളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ സുപ്രീം കോടതി ഉത്തരവ് തികച്ചും സ്വാഗതാർഹമാണെന്നേ പറയാനാകൂ.

പക്ഷേ അവ പ്രാവർത്തികമാക്കുമ്പോൾ അതാത് സംസ്ഥാന സർക്കാരുകൾ ശ്രദ്ധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്. സംസ്ഥാനത്തെ റോഡുകൾ ഗതാഗത യോഗ്യമാക്കുകയെന്നതാണ് ഏറ്റവും പ്രധാനം. പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായി കിടക്കുന്ന റോഡുകളുടെയും അവയിൽ വീണു മരിക്കുന്ന ഹതഭാഗ്യരായ യാത്രക്കാരുടെയും വിവരങ്ങൾ മാദ്ധ്യമങ്ങളിൽ വാർത്തയായി വരാറുണ്ട്. നിർഭാഗ്യവശാൽ വാർത്ത വരുമ്പോൾ മാത്രം ഉണ്ടാകുന്ന പ്രതികരണങ്ങൾക്കപ്പുറം ശാശ്വതമായ യാതൊരു ഇടപെടീലും സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്ന് ഉണ്ടാകുന്നതായി കാണാറില്ല. ട്രാഫിക് നിയമലംഘനം പിടിക്കുന്ന മോട്ടോർ വാഹന വകുപ്പിനും പൊലീസിനും അവ സംഭവിക്കാതിരിക്കാനുള്ള അടിസ്ഥാനസൗകര്യം ഒരുക്കിക്കൊടുക്കാനുള്ള ബാദ്ധ്യതയുമുണ്ട്. നമ്മുടെ നാട്ടിൽ പ്രധാന റോഡുകൾ നന്നാക്കണമെങ്കിൽ രാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയവർ ആരെങ്കിലും സന്ദർശനം നടത്തണം.

ഇവർ റോഡുമാർഗം സഞ്ചരിച്ചാൽ ആ വഴിയിലെ കുഴികൾ അടച്ച് താത്കാലികമായി റോഡ് മിനുക്കും എന്നേയുള്ളൂ. പെറ്റിയുടെ കാര്യത്തിൽ ടാർഗറ്റ് ഉള്ളതിനാൽ എവിടെയെങ്കിലും വാഹനം ഒതുക്കി പാർക്ക് ചെയ്താലും ട്രാഫിക് പൊലീസ് ഫോട്ടോയെടുക്കും. മികച്ച പാർക്കിംഗ് സംവിധാനം എല്ലാ നഗരങ്ങളിലും കൊണ്ടുവരാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻകൈയെടുക്കാവുന്നതാണ്. ചില നഗരസഭകൾ അത് ചെയ്യുന്നുണ്ടെങ്കിലും അനുദിനം വർദ്ധിച്ചു വരുന്ന വാഹനപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ അവ തികച്ചും അപര്യാപ്തമാണ്. കോടതി ഉത്തരവ് നടപ്പിലാക്കുമ്പോൾ പെറ്റി കുടിശിക അടയ്ക്കാനുള്ളവർക്ക് സാവകാശവും ഇളവും അനുവദിക്കേണ്ടതാണ്. 2026​ ​മാ​ർ​ച്ച് 31​ ​വ​രെ​ ​ഇ​ ​-​ ​ചെലാ​ൻ​ ​ആയി ചുമത്തിയ പെറ്റി തീ​ർ​പ്പാ​ക്കാ​ൻ​ ​പി​ഴ​ക​ളി​ൽ​ 50​ ​ശ​ത​മാ​നം​ ​വ​രെ​ ​ഇ​ള​വ് ​കേരളം അ​നു​വ​ദി​ച്ചിട്ടുണ്ട്. കോ​ട​തി​ക്ക് ​കൈ​മാ​റാ​ത്ത​ 2026​ ​മാ​ർ​ച്ച് 31​നു​ ​മു​മ്പ്​ ​ല​ഭി​ച്ച​വ​യി​ലാ​ണ് ​​ ​ഇ​ള​വ്.​ ​ന​വം​ബ​ർ​ ​ഒ​ന്ന് ​മു​ത​ൽ​ 2027​ ​ജ​നു​വ​രി​ 31​ ​വ​രെ​ ​ഇവ അ​ട​ച്ചു​തീ​ർ​ക്കാമെന്നാണ് വ്യവസ്ഥ. ഈ ആനുകൂല്യം കോടതി ഉത്തരവ് വന്ന ദിവസം വരെ കണക്കാക്കിയാൽ നല്ലതാകും. പിഴ ഈടാക്കണമെന്നതിൽ തർക്കമില്ല. കൂടുതൽ തുകയുള്ളവർക്ക് ഗഡുക്കളായി അടയ്ക്കാനുള്ള സൗകര്യവും ഏർപ്പെടുത്തണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY