SignIn
Kerala Kaumudi Online
Friday, 12 June 2026 1.25 PM IST

ക്ഷേത്രത്തിൽ പോകുന്നവർ ചെയ്‌തിരിക്കേണ്ട വഴിപാട്; ആയുസും ആരോഗ്യവും വർദ്ധിക്കുന്നത് നിങ്ങൾക്കുതന്നെ കാണാം

ritual

ഓരോ മനുഷ്യന്റെയും ജീവിതത്തിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ദിവസമാണ് ജന്മദിനം. ഓരോരുത്തരും പല വിധത്തിലാണ് ജന്മദിനം ആഘോഷിക്കുന്നത്. ചിലർ കേക്ക് മുറിച്ച് വലിയ രീതിയിൽ ആഘോഷിക്കുമ്പോൾ മറ്റുചിലർ ക്ഷേത്രത്തിൽ പോയി പ്രാർത്ഥനയോടെ തുടങ്ങും. പിറന്നാൾ ദിവസത്തിൽ ക്ഷേത്രദർശനം നടത്തുന്നവർ ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്. വെറുതേ പ്രാർത്ഥിച്ച് പോകുന്നതിന് പകരം ഈ വഴിപാടുകൾ ചെയ്‌താൽ ആരോഗ്യവും ഐശ്വര്യവും തേടിയെത്തുമെന്നാണ് വിശ്വാസം.

ധാരയാണ് ഈ വഴിപാട്. ശിവക്ഷേത്രത്തിൽ മാത്രമാണ് ഈ വഴിപാടുള്ളത്. പിറന്നാൾ ദിനത്തിൽ ശിവഭഗവാന് ധാര അർപ്പിക്കുന്നത് ആയുസും ആരോഗ്യവും വർദ്ധിപ്പിക്കുമെന്നാണ് വിശ്വാസം. ധാരയിൽ പ്രസാദമായി ലഭിക്കുന്ന പായസം പിറന്നാൾ ദിനത്തിൽ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ പിറന്നാൾ ദിവസം പുഷ്‌പാഞ്ചലി നടത്തുന്നതും വളരെ നല്ലതാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: RITUALS, RITUAL, TEMPLE, VISWASAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN SPIRITUAL
PHOTO GALLERY
TRENDING IN SPIRITUAL