
മഹാക്ഷേത്രങ്ങളിലെത്തുന്ന ആരാധകർ നിർമ്മാല്യ ദർശനം നടത്തുക പതിവുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ ഇത്തരത്തിൽ നിർമ്മാല്യ ദർശനത്തിന് പുലർച്ചെ വരിനിന്ന് തൊഴുന്ന ധാരാളം ഭക്തരെ കാണാം. എന്താണ് നിർമ്മാല്യ ദർശനത്തിന് ഇത്ര പ്രാധാന്യം? ആചാര്യന്മാർ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തലേന്ന് ചാർത്തിയ അലങ്കാരത്തോടെ ആ മഹാക്ഷേത്രത്തിൽ പ്രതിഷ്‌ഠിച്ച ദേവരൂപം കാണുന്നതാണ് നിർമ്മാല്യ ദർശനം. തലേ ദിവസം ചാർത്തിയ മാലകൾ, ആഭരണങ്ങൾ, പട്ടുടയാടകൾ ഇവയോടെയാണ് നട അടയ്‌ക്കുന്നത്.
ഭക്തർക്ക് ദർശനം നൽകി നടയടച്ച ശേഷം ആ ക്ഷേത്രത്തിൽ രാത്രിയിൽ ദേവന്മാരെത്തി ആരാധിക്കും എന്നാണ് സങ്കൽപം. ആ സന്ദർശന ശേഷം ദേവന്മാരുടെ ചൈതന്യം അതാത് വിഗ്രഹങ്ങൾക്ക് ഉണ്ടാകും. ഈ വിഗ്രഹങ്ങൾ പിറ്റേന്ന് രാവിലെ കണ്ടുതൊഴുന്നത് ഏറെ പുണ്യം ലഭിക്കുമെന്നാണ് വിശ്വാസം. അതിനാലാണ് ദേവന്മാരുടെയും ദേവിമാരുടെയും മഹാ ക്ഷേത്രങ്ങളിൽ ഭക്തർ നിർമ്മാല്യദർശനത്തിന് കാത്തുനിന്ന് തൊഴുന്നത്. നിർമ്മാല്യ ദർശനം പതിവില്ലാത്ത ക്ഷേത്രങ്ങളും കേരളത്തിലുണ്ട്. ഇവിടെ ദേവന്, ദേവിക്ക് പ്രത്യേകമായ മറ്റ് ആരാധനകൾ ഈ സമയത്ത് ഉണ്ടാകും എന്നതിനാലാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |