
വിഴിഞ്ഞം: സ്പായിലെ പീഡനത്തിന് പിന്നാലെ കോവളം സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നാലുപേർ പീഡിപ്പിച്ചു. രണ്ടുപേരെ കോവളം പൊലീസ് അറസ്റ്റുചെയ്തു. പോക്സോ കേസിൽ മെഡിക്കൽ ഷോപ് ഉടമയും ജിം പരിശീലകനുമാണ് പിടിയിലായത്.
ആഴാകുളത്തെ മെഡിക്കൽ സ്റ്റോർ ഉടമ പൂങ്കുളം സൗപർണികയിൽ അനൂപ്(39),ജിം പരിശീലകൻ പള്ളിച്ചൽ സ്വദേഖി റോയ് (27) എന്നിവരാണ് അറസ്റ്റിലായതെന്ന് കോവളം സി.ഐ വി.എം.ശ്രീകുമാർ പറഞ്ഞു. സ്കൂൾ വിദ്യാർത്ഥിയായ പെൺകുട്ടി അവധിക്കാലത്ത് മെഡിക്കൽ ഷോപ്പിൽ ജോലി ചെയ്തിരുന്ന സമയത്തായിരുന്നു അനൂപ് അവിടെ വച്ച് പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
സാമൂഹിക മാദ്ധ്യമം വഴി പരിചയപ്പെട്ട ജിം പരിശീലകൻ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡിപ്പിച്ചത്. കുറച്ചുദിവസങ്ങളായി
പെൺകുട്ടി സ്കൂളിൽ പോയിരുന്നില്ല. ഇക്കാര്യം വീട്ടുകാർ ശ്രദ്ധിക്കുകയും അന്വേഷിക്കുകയും ചെയ്തു. തുടർന്നുള്ള കൗൺസലിംഗിലാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |