
ചേർപ്പ്: പൂച്ചുണ്ണിപ്പാടത്ത് എം.ഡി.എം.എ.യുമായി പിടിയിലായ യുവാവിന് ലഹരിമരുന്ന് എത്തിച്ചു നൽകിയ മുഖ്യപ്രതിയെ ചേർപ്പ് പൊലീസ് അറസ്റ്റ് ചെയ്തു. പനമുക്ക് തട്ടിൽ ഉമ്പാവ് വീട്ടിൽ ജുവൽ (25) ആണ് അറസ്റ്റിലായത്. ഇന്നലെ നെടുപുഴയിൽ നിന്നാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ വെളളിയാഴ്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തൃശൂർ റൂറൽ ഡാൻസാഫ് സംഘവും ചേർപ്പ് പൊലീസും ചേർന്ന് പൂച്ചുണ്ണിപ്പാടം കല്ലൂക്കാരൻ വീട്ടിൽ ആൽബിനെ (24) 0.780 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് നൽകിയ ജുവലിനെക്കുറിച്ചുള്ള സൂചന ലഭിച്ചത്. തുടർന്ന് പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പ്രതി പിടിയിലാകുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ചേർപ്പ് എസ്.എച്ച്.ഒ: അമൽ ജോയ്, എസ്.ഐ: ബാബു ജോർജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
കാപ്ഷൻ.............
പ്രതി ജുവൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |