SignIn
Kerala Kaumudi Online
Wednesday, 07 October 2026 3.30 AM IST

ബാർ വളപ്പിൽ സ്ത്രീയെ ഉപദ്രവിച്ച അന്യസംസ്ഥാനക്കാരൻ അറസ്റ്റിൽ

jubail

കൊച്ചി: റസ്റ്റോ ബാറിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ സെക്രട്ടേറിയറ്റ് ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം കാട്ടിയ അന്യസംസ്ഥാന തൊഴിലാളിയെ ഇൻഫോ പാർക്ക് പൊലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് ഇൻഫോ പാർക്ക് ജ്യോതിർമയി ടവർ റസ്റ്റോറന്റിൽ ജീവനക്കാരനായ അസാം സ്വദേശി ജുബൈൽ ആലമാണ് (21) പിടിയിലായത്.

കഴിഞ്ഞ 3ന് രാത്രിയിലായിരുന്നു സംഭവം. സ്നേഹിതകൾക്കൊപ്പം റസ്റ്റോറന്റിലെത്തിയ ഉദ്യോഗസ്ഥ ബാർ വളപ്പിൽ പാ‌ർക്ക് ചെയ്തിരുന്ന സ്വന്തം കാർ തുറന്ന് മിനറൽ വാട്ടർ കുടിക്കുന്നതിനിടെ പ്രതി പിന്നിലൂടെ എത്തിയാണ് ഉപദ്രവിച്ചത്. ഇയാളും സുഹൃത്തുക്കളും ബാറിൽ നിന്ന് മദ്യപിച്ച് പുറത്തിറങ്ങിയ സമയത്തായിരുന്നു സംഭവം.

ബാറിൽ ഇയാൾക്കൊപ്പം മദ്യപിച്ച സുഹൃത്താണ് ജി പേ വഴി ബില്ലടച്ചത്. ഈ നമ്പർ പിന്തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY