SignIn
Kerala Kaumudi Online
Wednesday, 07 October 2026 2.51 AM IST

അമ്മയെ വെട്ടി പരിക്കേല്പിച്ച സൈനികൻ അറസ്റ്റിൽ അയൽവാസിയുടെ വളർത്തുനായയെയും അടിച്ചുകൊന്നു

sivaprasad

കാട്ടാക്കട: മദ്യലഹരിയിൽ അമ്മയുടെ തലയ്ക് വെട്ടി ഗുരുതരമായി പരിക്കേല്പിച്ച സൈനികൻ അറസ്റ്രിൽ. സംഭവത്തിൽ വെള്ളനാട് നാലുമുക്ക് ശ്യാമ ഭവനിൽ ശിവപ്രസാദ്(37)നെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തു. അമ്മ ഇന്ദിരകുമാരിയെ(60)​ പുല്ല് ചെത്തുന്ന അരിവാൾ കൊണ്ട് തലയ്ക്ക് വെട്ടുകയും വടികൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തെന്നാണ് പരാതി. നിലവിൽ ശിവപ്രസാദ് പഞ്ചാബിലാണ് ജോലിചെയ്യുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം,​ വീട്ടിൽനിന്ന് നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തലയ്ക്ക് പരിക്കേറ്റ ഇന്ദിരകുമാരിയെ വെള്ളനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുട‌‌ർന്ന് ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചത്.

ഞായറാഴ്ച രാത്രി ഒരു മണിയോടെ അയൽവാസിയായ രാമചന്ദ്രന്റെ വീട്ടിലെ വളർത്തുനായ ബഹളം വെച്ചതിന് ശിവപ്രസാദ് നായയെ അടിച്ചുകൊന്നെന്നാരോപിച്ച് വീട്ടുകാർ ആര്യനാട് പൊലീസിന് പരാതി നൽകിയിരുന്നു. ഇതിനെ പിന്നാലെയാണ് അമ്മയെ ആക്രമിച്ചത്. അവിവാഹിതനായ ശിവപ്രസാദും അമ്മയും മാത്രമാണ് വീട്ടിലുള്ളത്.

ശിവപ്രസാദിനെതിരെ മുമ്പും സമാനമായ പരാതികളും കേസുകളും ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. 2024ൽ സ്ത്രീയെ കടന്നുപിടിച്ചെന്ന കേസിൽ ഇയാളെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അമ്മയെ ആക്രമിച്ച സംഭവത്തിലും വീട്ടിൽ അതിക്രമിച്ച് കയറി വളർത്തുനായയെ അടിച്ചുകൊന്ന പരാതിയിലുമാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഫോട്ടോ: ശിവപ്രസാദ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KTDA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY