SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.05 AM IST

6 വയസുകാരന്റെ മരണം: 30 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

a

ആലത്തൂർ: ആറുവയസുകാരൻ മിനിലോറിയിടിച്ച് മരിച്ച കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മൂന്ന് പതിറ്റാണ്ടോളം ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ സ്വദേശി ഇളംതമിഴൻ (60) ആണ് പിടിയിലായത്. 1995ൽ ദേശീയപാതയിലെ വാനൂരിൽ മദ്രസയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഉമ്മർ ഫാറൂഖ് (6) ആണ് മിനിലോറിയിടിച്ച് മരിച്ചത്. അപകടത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. തുടർന്നുള്ള 30 വർഷം വിവിധ സ്ഥലങ്ങളിലെ വീടുകളിൽ മാറിമാറി താമസിച്ച് ഇയാൾ പൊലീസിന്റെ കണ്ണുവെട്ടിക്കുകയായിരുന്നു. ഒടുവിൽ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആലത്തൂർ സി.ഐ സോണി മത്തായിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ചെന്നൈയിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു. എസ്.ഐ എ.കെ.ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.മിഥുൻ, ഹരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY