
തൃശൂർ: കണിമംഗലത്തെ ഇലക്ട്രിക് ഷോപ്പിൽ മോഷണം നടത്തിയ പ്രതികളായ അസാം നോഗോൺ ജില്ലയിലെ സ്വദേശികളായ ഫിറോസ് ഹുസൈൻ (24), ദിൽവാർ ഹുസൈൻ (24) എന്നിവരെ നെടുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. 45,000 രൂപയുടെ ഇലക്ട്രിക് കോയിലുകളും 2000 രൂപയുമാണ് മോഷ്ടിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. തൃശൂർ അസി. കമ്മീഷണർ ടി.ആർ.രാജേഷ്, നെടുപുഴ എസ്.എച്ച്.ഒ പി.വി.സനീഷ്, എസ്.െഎമാരായ എൻ.പി.സന്തോഷ്‌കുമാർ, എൻ.ഡി.സന്തോഷ്, സീനിയർ സി.പി.ഒ അനിൽ, വിനീഷ്, സി.പി.ഒ അബീഷ് ആന്റണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |