SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.05 AM IST

അനധികൃതമായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ കള്ള് പിടികൂടി

ko

കോവളം: വാഴമുട്ടത്ത് വാടക വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 110 ലിറ്റർ കള്ള് എക്സൈസ് സിറ്റി സംഘം പിടികൂടി. സംഭവത്തിൽ അസാം സ്വദേശികളായ സഹോദരങ്ങളെ എക്സൈസ് അറസ്റ്റുചെയ്തു. ആഡിക്കൂർ ഇസ്ലാം (24) സാഡിക്കൂർ ഇസ്ലാം (23) എന്നിവരാണ് പിടിയിലായത്. നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മാസങ്ങളായി ഇവിടെ നിന്ന് നെല്ലിയോട്,പൂവാർ,പഴയ ഉച്ചക്കട, തുടങ്ങിയ മേഖലകളിൽ കള്ള് എത്തിച്ചതായി പ്രതികൾ സമ്മതിച്ചു. ഇവിടെ സൂക്ഷിരുന്ന കള്ളിൽ മായം ചേർത്തിട്ടുണ്ടോയെന്നറിയാൻ സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY