SignIn
Kerala Kaumudi Online
Tuesday, 04 August 2026 3.05 AM IST

അപകടത്തിൽപ്പെട്ട കാറിൽ എം.ഡി.എം.എയും കഞ്ചാവും;  യുവാക്കൾ പിടിയിൽ

samad-

വൈത്തിരി: അപകടത്തിൽപ്പെട്ട കാർ പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എം.ഡി.എം.എയും കഞ്ചാവും.
പിണങ്ങോട് സ്വദേശികളായ പനംതറ വീട്ടിൽ പി.അബ്ദുൾ സമദ് (30), ഒട്ടുംപുരംകുന്ന് വണ്ണത്താൻ വീട്ടിൽ വി.വി സൈനുദ്ധീൻ (29) എന്നിവർ സഞ്ചരിച്ച കാറിൽ നിന്നുമാണ് ഇവ പിടികൂടിയത്. ഞായറാഴ്ച രാത്രി പൊഴുതന ചാത്തോത്ത് ആയിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ വയലിലേക്ക് മറിയുകയായിരുന്നു. കാറിലകപ്പെട്ട യുവാക്കളെ വൈത്തിരി പൊലീസും, നാട്ടുകാരുംചേർന്ന് രക്ഷപ്പെടുത്തി. എന്നാൽ യുവാക്കളുടെ പരിഭ്രമം കണ്ട് സംശയംതോന്നി പരിശോധിച്ചപ്പോഴാണ് ഇവർ സഞ്ചരിച്ച കെ.എൽ 17 എഫ് 8315 നമ്പർ കാറിന്റെ ഡ്രൈവർ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ ലഹരി വസ്തുക്കൾ കണ്ടെത്തിയത്. സീറ്റിന്റെ പ്ലാറ്റ്‌ഫോമിൽ സിപ്‌ലോക്ക് കവറുകളിലായി 1.07 ഗ്രാം എം.ഡി.എം.എയും 0.84 ഗ്രാം കഞ്ചാവും കണ്ടെത്തുകയായിരുന്നു. വൈത്തിരി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർമാരായ സി.കെ. ലയമോൾ, ലാൻസി ദാസ്, എസ്.സി.പി.ഓ ഷാജഹാൻ, സി.പി.ഓ ആഷിഖ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

അബ്ദുൾ സമദ്, സൈനുദ്ധീൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY