
മുക്കം: തോട്ടുമുക്കം അങ്ങാടിയിൽ പരസ്യമായി വിദേശമദ്യ വിൽപന നടത്തുന്നതിനിടെ പ്ലാത്തോട്ടത്തിൽ ജോൺസനെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 13 കുപ്പി വിദേശമദ്യവും വിൽപനയ്ക്കായി ഉപയോഗിച്ച പ്രൈവറ്റ് ഓട്ടോയും പിടിച്ചെടുത്തു. എസ്.ഐ. സിദ്ദിഖിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധനയും അറസ്റ്റും നടന്നത്. മേഖലയിൽ അനധികൃത മദ്യവിൽപന വർദ്ധിച്ചുവരുന്നതായുള്ള പരാതികളെ തുടർന്ന് പൊലീസ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |