SignIn
Kerala Kaumudi Online
Friday, 11 September 2026 8.20 PM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നുപിടിച്ചു,​ ആളൂരിനെതിരെ പോക്സോ കേസ്

READ ENGLISH VERSION
d

കൊച്ചി : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടന്നു പിടിച്ചതിന് അഡ്വ. ബി.എ. ആളൂരിനെതിരെ പോക്സോ കേസ്. എറ ണാകുളം സെൻട്രൽ പൊലീസാണ് പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ആളൂരിനെതിരെ മൂന്നാമത്തെ കേസാണിത്.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ ഇതിന് മുമ്പ് രണ്ടു തവണ ആളൂരിനെതിരെ കേസെടുത്തിരുന്നു. അഞ്ച് ലക്ഷം രൂപ ബിസിനസ് ആവശ്യത്തിന് നൽകിയെന്നും അത് തിരികെ ചോദിച്ചപ്പോൾ അപമാനിച്ചെന്നും കാണിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിലാണ് രണ്ടാമത്തെ കേസ്. പണം തിരികെ ചോദിക്കാൻ പരാതിക്കാരിക്കൊപ്പം ആളൂരിന്റെ ഓഫീസിലെത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ചുവെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY