
കണ്ണൂർ: തലകറങ്ങി വീണ വിദ്യാർത്ഥിനിയോട് അദ്ധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന് ആരോപണവുമായി രക്ഷിതാക്കൾ. ഇരിട്ടി കുന്നോത്ത് സെന്റ് ജോസഫ് യു.പി സ്‌കൂൾ അദ്ധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് പരാതി. ആറാം ക്ലാസ് വിദ്യാർത്ഥിനിക്കാണ് ദുരനുഭവം. രക്തത്തിലെ സോഡിയത്തിൽ വ്യതിയാനം വരുന്ന കുട്ടി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്. ഇക്കാര്യം സ്‌കൂൾ അധികൃതർക്കും അറിയാമെന്നാണ് പറയുന്നത്. എന്നാൽ തലകറങ്ങി വീണപ്പോൾ കുട്ടിയെ ചവിട്ടിയതായും അധിക്ഷേപിച്ചതായും രക്ഷിതാക്കൾ പരാതിയിൽ ആരോപിക്കുന്നു. സംഭവത്തിൽ രക്ഷിതാക്കളടക്കമുള്ളവർ സ്‌കൂളിൽ പ്രതിഷേധവുമായെത്തി. സിസ്റ്റർ ലിന്റോയെ പിരിച്ചുവിടണമെന്നാണ് ആവശ്യം. പിന്നാലെ സംഭവത്തിൽ വിശദീകരണവുമായി അദ്ധ്യാപിക രംഗത്തെത്തി. കുട്ടിയുടെ ശാരീരികാവസ്ഥയെക്കുറിച്ച് തനിക്ക് അറില്ലായിരുന്നു. കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നും ശകാരിക്കുക മാത്രമാണ് ചെയ്തതെന്നും അവർ വ്യക്തമാക്കി. പ്രശ്നം ചർച്ച ചെയ്യാൻ അധികൃതർ ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. അദ്ധ്യാപികയുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായതായി സ്കൂൾ അധികൃതർക്കും ബോധ്യമായിട്ടുണ്ട്. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |