SignIn
Kerala Kaumudi Online
Thursday, 10 September 2026 2.13 AM IST

ജില്ലയിലേക്ക് ലഹരി കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയിൽ

aa

വടക്കാഞ്ചേരി : ബംഗളൂരുവടക്കം ഇതര സംസ്ഥാനങ്ങളിൽ നിന്ന് ലഹരി വസ്തുക്കൾ വൻതോതിൽ ജില്ലയിലെത്തിച്ച് വിപണനം നടത്തുന്ന സംഘത്തിലെ പ്രധാനി വടക്കാഞ്ചേരി പൊലീസിന്റെ പിടിയിൽ. കുന്നംകുളം സ്വദേശി കൊത്തോട്ടിൽ വീട്ടിൽ അരുൺ ദാസിനെയാണ് കഴിഞ്ഞദിവസം അതിവിദഗ്ദമായി കുടുക്കിയത്. കഴിഞ്ഞ മാസം 9ന് ഓട്ടുപാറ നഗരഹൃദയത്തിൽ വൻ സിന്തറ്റിക് ലഹരിമരുന്ന് വേട്ട നടന്നിരുന്നു. 160 ഗ്രാം മെത്തലീൻ ഡയോക്‌സിമെത് ആംഫീറ്റമിനു ( എം.ഡി.എം.എ)മായി കുന്നുംകുളം ചിറ്റന്നൂർ സ്വദേശി കോരങ്ങത്ത് ശരത് മോനെ (44) ജില്ലാ ആന്റി നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് ( ഡാൻസാഫ് ) പിടികൂടിയിരുന്നു. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് വലയിലായത്. ബംഗളൂരുവിൽ നിന്ന് വരുന്ന വോൾവോ ബസ്സിലെ യാത്രക്കാരനായിരുന്നു. വിപണിയിൽ 7.5 ലക്ഷം മുതൽ 15 ലക്ഷം രൂപവരെ വിലയുള്ള രാസലഹരിയാണ് അന്ന് പിടികൂടിയത്. അതിന്റെ തുടർച്ചയാണ് ശരത് മോനിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇപ്പോഴത്തെ അറസ്റ്റ്.
ഓട്ടുപാറ ജില്ലാ ആശുപത്രിക്ക് സമീപത്ത് നിന്ന് 160 ഗ്രാം എം.ഡി.എം.എ.യുമായി പിടിയിലായ കുന്നംകുളം സ്വദേശികളായ ശരത് മോൻ, അരുൺ ദാസ് എന്നിവർ സ്ഥിരമായി രാസലഹരി കടത്തുന്ന സംഘത്തിലെ കണ്ണിയെന്ന് പൊലീസ് നിഗമനം. ഇവർ ഉൾപ്പെടുന്ന ഒരു സംഘം തന്നെ പ്രവർത്തിക്കുന്നതായും ജില്ലയിലേക്ക് ലഹരി കടത്തുന്നതിൽ ഇവർ പ്രധാന പങ്കു വഹിക്കുന്നതായും സൂചനകൾ ലഭിച്ചു. ബംഗളൂരുവിൽ നിന്നാണ് എത്തിക്കുന്നതെന്ന് നേരത്തെ പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സംഘം നിരീക്ഷണത്തിലായിരുന്നു. പൊലീസ് റെയ്ഡിനെ കുറിച്ച് സൂചന ലഭിച്ചാൽ വഴിയിൽ പലസ്ഥലങ്ങളിലായി ബസിൽ നിന്ന് ഇറങ്ങിപ്പോവുകയാണ് ചെയ്തിരുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ വലയിലാകുമെന്നാണ് പ്രതീക്ഷ.
കാപ്ഷൻ..............
അരുൺദാസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY