SignIn
Kerala Kaumudi Online
Friday, 11 September 2026 2.49 AM IST

റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരന്റെ ബാഗുമായി കടന്ന മോഷ്ടാവ് അറസ്റ്റിൽ

കൊച്ചി: റെയിൽവേ പ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയ യുവാവിന്റെ ഫോണും ലാപ്ടോപ്പും സർട്ടിഫിക്കറ്റുകളും അടങ്ങിയ ബാഗ് തട്ടിയെടുത്ത് കടന്ന മോഷ്ടാവിനെ ആർ.പി.എഫ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി സുദർശനനെയാണ് (59) നോർത്ത് ആർ.പി.എഫ് സി.ഐ വിനോദ് നായരുടെ നേതൃത്വത്തിൽ പിടികൂടിയത്.

തിങ്കളാഴ്ച രാത്രി എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിലെ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലെ ബെഞ്ചിൽ ഉറങ്ങിക്കിടന്ന തലശ്ശേരി സ്വദേശി വിജേഷാണ് (38) കവർച്ചയ്ക്ക് ഇരയായത്. ഇലട്രോണിക്സ് ഉപകരണങ്ങളോടൊപ്പം പ്ലസ് ടു സർട്ടിഫിക്കറ്റും ആർ.സി ബുക്കും ഉൾപ്പെടെ ഒട്ടേറെ രേഖകളും ബാഗിലുണ്ടായിരുന്നു. ഇവ തിരിച്ച് കിട്ടിയിട്ടില്ല.

സി.സി ടിവിയിൽ നിന്ന് സുദർശനൻ ബാഗുമായി പോകുന്ന ദൃശ്യങ്ങൾ ആർ.പി.എഫിന് ലഭിച്ചിരുന്നു. ബുധനാഴ്ച രാത്രി വീണ്ടും മോഷണത്തിന് സ്റ്റേഷനിൽ എത്തിയപ്പോഴാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY