
കോട്ടയം : യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് തലയോട്ടിയ്ക്ക് പൊട്ടലേൽപ്പിച്ച കേസിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രാജേന്ദ്രൻ, രാഹുൽ, രഹിൽ എന്നിവരാണ് അറസ്റ്റിലായത്. മാമ്മൂട് ഷാപ്പിന് സമീപം റോഡരികിൽ പാർക്ക് ചെയ്തിരുന്ന സ്‌കൂട്ടർ മാറ്റാൻ ജെ.സി.ബി ഡ്രൈവറായ അജിത്ത് ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അജിത്തിന്റെ സഹോദരൻ അനീഷിനെ മൂന്നാം പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന്, സ്ഥലത്തെത്തിയ മറ്റുള്ളവരും ചേർന്ന് മാമ്മൂട് ജംഗ്ഷനിലെ ആനീസ് കിച്ചന് മുന്നിൽ വച്ച് അനീഷിനെ ആക്രമിക്കുകയായിരുന്നു. ഒന്നും രണ്ടും പ്രതികൾ അനീഷിനെ മർദ്ദിക്കുകയും നാലും അഞ്ചും പ്രതികൾ വലിച്ചുതാഴെയിടുകയും ചെയ്തു. ഇതിനിടെ ഒന്നാം പ്രതി അരയിൽ കരുതിയിരുന്ന ഇന്റർലോക്ക് നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന ടി ആകൃതിയിലുള്ള ഇരുമ്പായുധം ഉപയോഗിച്ച് അനീഷിന്റെ തലയുടെ ഇടതുഭാഗത്ത് കുത്തി. തൃക്കൊടിത്താനം സർക്കിൾ ഇൻസ്‌പെക്ടർ എം.ജെ അരുൺ, എസ്.ഐ എസ്.സുനിൽ, എ.എസ്.ഐ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |