SignIn
Kerala Kaumudi Online
Saturday, 31 October 2026 3.54 AM IST

വീട് കുത്തിത്തുറന്ന് 11 പവനും 45,​000 രൂപയും കവർന്നു  മോഷ്ടാക്കൾ 24 മണിക്കൂറിനുള്ളിൽ പിടിയിൽ

general

ബാലരാമപുരം: പട്ടാപ്പകൽ വീട് കുത്തിത്തുറന്ന് 11 പവനും 45,​000 രൂപയും കവർന്ന കേസിൽ രണ്ടുപേരെ നരുവാമൂട് പൊലീസ് പിടികൂടി. വലിയറത്തല മറുകിൽ ദീപാ ഭവനിൽ ദീപു (23)​,​വലിയറത്തല വെള്ളേറ്റി വീട്ടിൽ മഹേഷ്(28)​ എന്നിവരെ 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടികൂടി. ഒലിപ്പുനട കുമാറിന്റെ വീട്ടിൽ ആൾതാമസമില്ലാത്ത സമയത്താണ് മോഷണം നടന്നത്. വീട് കുത്തിത്തുറന്ന് സ്വർണമാല,​ മോതിരം,​ കമ്മലുകൾ ഉൾപ്പെടെ 11 പവനും ഒപ്പം സൂക്ഷിച്ചിരുന്ന 45,​000 രൂപയും മോഷ്ടിക്കുകയായിരുന്നു. കുമാർ വീട്ടിൽ തിരിച്ചുവന്നപ്പോഴാണ് വാതിൽ കുത്തിത്തുറന്ന നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷ്ടിച്ചതായി കണ്ടെത്തിയത്.

കുമാർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ വീട് കുത്തിപ്പൊളിക്കാനുപയോഗിച്ച ഇരുമ്പ് പാരയും കണ്ടെടുത്തു. ഉടൻതന്നെ പൊലീസ് തെരച്ചിൽ ശക്തമാക്കുകയും വർക്കല ഭാഗത്തുനിന്ന് ഇരുവരെയും പിടികൂടുകയുമായിരുന്നു. മോഷ്ടാക്കളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. മോഷ്ടിച്ച സ്വർണത്തിന്റെ പകുതിയോളം മലയിൻകീഴിലെ ഫൈനാൻസിൽ നിന്ന് കണ്ടെത്തി. ബാക്കിയുള്ളവ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

റൂറൽ എസ്.പി പ്രശാന്തൻ കാണിയുടെ നിർദ്ദേശപ്രകാരം കാട്ടാക്കട ഡി.വൈ.എസ്.പി ബിനുവിന്റെ നേതൃത്വത്തിൽ മലയിൻകീഴ് സി.ഐ ഉമേഷ്,​ നരുവാമൂട് എസ്.എച്ച്.ഒ കിരൺ ശശിധരൻ,​ സി.പി.ഒ പീറ്റർദാസ്,​ എസ്.സി.പി.ഒ ശ്രീകാന്ത്,​ വിനീഷ്,​ വിനോദ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. അക്രമികൾക്കെതിരെ കഞ്ചാവ് അടിപിടി കേസുകൾ നിലവിലുണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ROBBERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY