SignIn
Kerala Kaumudi Online
Saturday, 31 October 2026 1.57 AM IST

വീടു മാറിക്കയറി അതിക്രമം: പരാതി വ്യാജമെന്ന് എക്സൈസ്

aa

കൊച്ചി: മട്ടാഞ്ചേരിയിൽ വാറന്റു പ്രതിയെ പിടിക്കാനെത്തിയ സംഘം വീടുമാറിക്കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് എക്സൈസ് വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കഞ്ചാവ് കേസിലെ പ്രതി മട്ടാഞ്ചേരി ചെറിയകടവ് പുത്തൻപുരയ്ക്കൽ ഷിറാസിനെ അറസ്റ്റുചെയ്യാനാണ് കട്ടപ്പന എക്സൈസ് റേഞ്ച് ഓഫീസിലെ സംഘമെത്തിയത്. പ്രതിയുടെ വീട്ടിലെത്തിയപ്പോൾ ഇയാളുടെ സഹോദരൻ ഉമ്മർ മുക്തറാണ് മനപ്പൂർവം തെറ്റായ വീട് ചൂണ്ടിക്കാണിച്ചത്. ഈ വീട്ടിൽ അതിക്രമിച്ചുകയറിയെന്ന പരാതി വസ്തുതാവിരുദ്ധമാണ്.

28ന് പുലർച്ചെ 4.30ന് സംഘം വീട്ടിലെത്തി അക്രമം നടത്തിയെന്നാണ് മലപ്പുറം സ്വദേശി അൻഷാദ് ഫോർട്ടുകൊച്ചി പൊലീസിൽ നൽകിയ പരാതിയിലുള്ളത്. പരാതിക്കാരനും കൂട്ടാളികളും ചേർന്ന് വാറന്റ് പ്രതിയെ രക്ഷിക്കാൻ സാഹചര്യം ഒരുക്കിയതാണ്. പ്രതിരോധതന്ത്രം മാത്രമാണ് പരാതി. പൊലീസിനോട് വിവരം ധരിപ്പിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY