SignIn
Kerala Kaumudi Online
Saturday, 31 October 2026 3.54 AM IST

ഭാര്യയുടെ ബന്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവും പിഴയും

ashraf-

പറവൂർ: ഭാര്യയുമായുള്ള കുടുംബതർക്കം പരിഹരിക്കാൻ ശ്രമിച്ച ബന്ധുക്കളായ വെങ്ങോല പ്ലാവിൻചുവട് പാറപ്പുറംവീട്ടിൽ ഷാജിയെ (49) കൊലപ്പെടുത്തുകയും വള്ളുരാൻവീട്ടിൽ കുഞ്ഞുമോനെന്ന് വിളിക്കുന്ന അഷ്‌റഫിനെ (50) അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പെരുമ്പാവൂർ വെങ്ങോല പെരുമാനി തച്ചയിലാൻവീട്ടിൽ അഷ്‌റഫിന് (43) പറവൂർ അഡിഷണൽ സെഷൻസ് കോടതി ജീവപര്യന്തംതടവും ഒരുലക്ഷംരൂപപിഴയും വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ രണ്ട്മാസം കഠിനതടവ് അനുഭവിക്കണം. ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് മൂന്ന് വർഷവും തെളിവ് നശിപ്പിച്ചതിന് അഞ്ച് വർഷവും കഠിനതടവും 25,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി.

2018 ഡിസംബർ 2ന് രാത്രിയിലാണ് സംഭവം. കഠിനമായ ദേഹോപദ്രവത്തെ തുടർന്ന് ഭാര്യ രണ്ട് കുട്ടികളെയുംകൂട്ടി സ്വന്തം വീട്ടിലെത്തി. പ്രശ്നം പരിഹരിക്കാനായി പ്രതിയുടെ സഹോദരിയുടെ പരന്നപാറയിലെ വിട്ടിൽ ഷാജിയും അഷ്റഫും ചേർന്ന് പ്രതിയുടെ ഭാര്യയേയും കൂട്ടിച്ചെന്നു. ഇവിടെയെത്തിയ പ്രതി സംസാരത്തിനിടെ കൈയിൽ കരുതിയുന്ന കത്തി ഉപയോഗിച്ച് ഷാജിയെ കുത്തിപരിക്കേൽപ്പിക്കുകയും അഷ്റഫിനെ ചവിട്ടിവീഴ്ത്തിയതിനുശേഷം കടന്നുകളയുകയും ചെയ്തു. ആഴത്തിൽ മുറിവേറ്റ ഷാജിയെ കോലഞ്ചേരി എം.ഒ.എസ്.സി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു.

പെരുമ്പാവൂർ പൊലീസ് സബ് ഇൻസ്‌പെക്ടർ പി.എ. ഫൈസൽ രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത് ഇൻസ്‌പെക്ടർ ബൈജു പൗലോസാണ്. അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആൻഡ് ഗവ. പ്ലീഡർമാരായ എം.ബി. ഷാജി, എസ്. രാഖി എന്നിവർ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY