SignIn
Kerala Kaumudi Online
Saturday, 31 October 2026 3.06 AM IST

മയക്കുമരുന്ന് കേസിലെ പ്രതി രണ്ട് വർഷത്തിനുശേഷം പിടിയിൽ

ragesh

നെടുമ്പാശേരി: അത്താണിയിൽ കാറിൽ കടത്തിയ മയക്കുമരുന്നുശേഖരം പിടികൂടിയ കേസിൽ രണ്ട് വർഷത്തിലേറെയായി ഹിമാചൽപ്രദേശിൽ ഒളിവിലായിരുന്ന മുഖ്യപ്രതി പൊലീസ് പിടിയിലായി. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടുതൊടി വീട്ടിൽ രാഗേഷിനെയാണ് (ജുമാഞ്ചി -32) നെടുമ്പാശേരി പൊലീസ് കുളുവിൽനിന്ന് പിടികൂടിയത്.

2024 ജൂൺ 27ന് ബംഗളൂരുവിൽനിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എം.ഡി.എം.എ, 2 എൽ.എസ്.ഡി സ്റ്റാമ്പ്, 420ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽവച്ച് പൊലീസ് പിടികൂടുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ആലുവ കുട്ടമശേരി ചാലയ്ക്കൽ കുമ്പശേരിവീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളിവീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. വാഹനവും കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തികസഹായം ചെയ്തയാളാണ് രാഗേഷ്. കരിയർമാർ പിടിയിലായതറിഞ്ഞ് രാഗേഷ് കുളുവിലേക്ക് ഒളിവിൽപ്പോയി. കുളുവിൽ ബേസ്‌ക്യാമ്പിൽനിന്ന് 20 കിലോമീറ്റർ മുകളിലെ ഒരു റിസോർട്ടിൽ ഇയാൾ ടൂറിസ്റ്റ് ഗൈഡായി ജോലിചെയ്യുകയായിരുന്നു. രഹസ്യവിവരത്തെത്തുടർന്ന് പൊലീസ് അവിടെ വിനോദസഞ്ചാരികളായി വേഷംമാറിയെത്തി ദിവസങ്ങളോളം താമസിച്ചാണ് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്.

ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ. അരുൺ, എസ്.ഐമാരായ അരുൺരാജ്, റോണി അഗസ്റ്റിൻ, എ.എസ്.ഐ എം.വി. ബിനു, സി.പി.ഒ സജാസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY