SignIn
Kerala Kaumudi Online
Sunday, 11 October 2026 3.46 AM IST

ലക്ഷദ്വീപ് കപ്പലിൽ ബാലികയ്ക്ക് പീഡനം: മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

കൊച്ചി: ലക്ഷദ്വീപിൽ നിന്ന് രക്ഷിതാക്കൾക്കൊപ്പം കൊച്ചിയിലേക്ക് വരികയായിരുന്ന ഒമ്പത് വയസുകാരി കപ്പലിൽ പീഡനത്തിന് ഇരയായി. സംഭവത്തിൽ ലക്ഷദ്വീപ് സ്വദേശിയും 45 കാരനുമായ മദ്രസ അദ്ധ്യാപകനെ ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസ് അറസ്റ്റ് ചെയ്തു. മാതാപിതാക്കൾ ഉറങ്ങിക്കിടന്ന നേരത്ത് കുട്ടിയെ കപ്പലിന്റെ മേൽത്തട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.

വെള്ളിയാഴ്ച കവരത്തിയിൽ നിന്ന് പുറപ്പെട്ട ലക്ഷദ്വീപ് ഭരണകൂടത്തിന്റെ കപ്പലായ എം.വി ലഗൂൺസിലായിരുന്നു സംഭവം. കൊച്ചിയിലെ ബന്ധുവിനെ കാണാൻ പുറപ്പെട്ടതായിരുന്നു കുടുംബം. പ്രതിക്ക് ഇവരുമായി മുൻപരിചയമുണ്ട്. ഇത് മുതലെടുത്താണ് കുട്ടിയെ വശത്താക്കിയത്.

പീഡനശേഷം കുട്ടിക്ക് പ്രതി കപ്പ് കേക്ക് നൽകിരുന്നു. ഉറക്കമുണർന്ന മാതാവ് കുട്ടിയുടെ കൈവശം കേക്ക് കണ്ട് സംശയം തോന്നി തിരക്കിയപ്പോഴാണ് പീഡനകാര്യം വെളിപ്പെട്ടത്. മാതാപിതാക്കൾ കപ്പൽ അധികൃതരുടെ സഹായത്തോടെ കൊച്ചി പൊലീസിനെ അറിയിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് കപ്പൽ എറണാകുളത്ത് എത്തിയപ്പോൾ പ്രതിയെ കോസ്റ്റൽ എസ്.എച്ച്.ഒ ബി.വി. ലൈജുമോന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തു. ബാലികയെ തട്ടിക്കൊണ്ട് പോയതിനും പീഡിപ്പിച്ചതിനും പോക്സോ പ്രകാരം കേസെടുത്തു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY