SignIn
Kerala Kaumudi Online
Friday, 16 October 2026 2.11 PM IST

പന്തീരാങ്കാവ് ടോൾ പ്ളാസയിൽ ക്യുആർ കോഡ് മാറ്റി വൻ തട്ടിപ്പ്; തട്ടിയത് ഏഴ് ലക്ഷം രൂപ

naveen-singh-badhoriya
സ്വദേശി നവീൻ സിംഗ് ബധോരി

കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ളാസയിൽ വൻ തട്ടിപ്പ് നടത്തി ജീവനക്കാർ. ടോൾ പ്ളാസയിൽ സ്വന്തം ക്യുആർ കോഡ് ഒട്ടിച്ച് യാത്രക്കാരിൽ നിന്ന് വൻതുക തട്ടിയയാൾ അറസ്റ്റിലായി. മദ്ധ്യപ്രദേശ് സ്വദേശി നവീൻ സിംഗ് ബധോരിയയാണ് പിടിയിലായത്. ടോൾ കമ്പനി മാനേജരുടെ പരാതിയിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

തട്ടിപ്പിൽ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഒരുമാസത്തിനിടെ ഏഴ് ലക്ഷം രൂപയാണ് സംഘം തട്ടിയത്. ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾ കടന്നുപോകുമ്പോൾ പ്രതികൾ സ്വന്തം ക്യുആർ കോഡ് കാണിച്ചുകൊടുക്കുകയാണ് ചെയ്തിരുന്നത്. ഇതിൽ ലഭിക്കുന്ന പണം കമ്പനി അക്കൗണ്ടിലേയ്ക്ക് മാറ്റാതെ പ്രതികളുടെ സ്വകാര്യ അക്കൗണ്ടുകളിലേയ്ക്ക് മാറ്റുകയായിരുന്നു.

സംശയം തോന്നി ടോൾ പ്ളാസയിലെ മാനേജർ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. പണം പ്രതികൾ വീതിച്ചെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.

English Summary

A toll plaza employee in Kozhikode’s Pantheerankavu, Naveen Singh Badhoria from Madhya Pradesh, was arrested for allegedly defrauding motorists using a personal QR code. Six people have been booked in the case. The group reportedly diverted ₹7 lakh collected over one month from vehicles without FASTag into their private accounts. Police launched a detailed investigation after the toll plaza manager discovered the fraud.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVEEN SINGH BADHORIYA, PANTHEERANKAVU TOLL PLAZA, TOLL PLAZA FRAUD, MONEY FRAUD, QR CODE FRAUD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY