വർക്കല: അന്താരാഷ്ട്ര മയക്കുമരുന്ന് വിതരണ ശൃംഖലയുമായി ബന്ധമുള്ള എം.ഡി.എം.എ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി വർക്കലയിൽ പിടിയിൽ. കാട്ടാക്കട സ്വദേശി മുഹമ്മദ് അനസിനെയാണ് (29) പന്തളം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ബംഗളൂരുവിൽ ഊബർ ടാക്സിയുടെ മറവിൽ എം.ഡി.എം.എ വിറ്റഴിച്ച കേസിലാണ് അറസ്റ്റ്. അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന നൈജീരിയൻ സ്വദേശി സാമുവൽ ക്ലബ്സൻ വോക്കാഫോറിന്റെ പ്രധാന കൂട്ടാളിയാണ് അനസ് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ഈ കേസിൽ നേരത്തെ നാലുപേർ അറസ്റ്റിലായിരുന്നു. അന്വേഷണം ശക്തമാക്കിയതോടെ പ്രതി ഡൽഹിയിലേക്കും പിന്നീട് മണാലിയിലേക്കും കടക്കുകയായിരുന്നു. ഒടുവിൽ കേരളത്തിൽ തിരിച്ചെത്തി വർക്കലയിൽ ഒളിവിൽ കഴിയുന്നതിനിടയിലാണ് പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മയക്കുമരുന്ന് വിതരണ ശൃംഖലയുമായുള്ള പ്രതിയുടെ ബന്ധവും, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും കണ്ടെത്താൻ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |