SignIn
Kerala Kaumudi Online
Saturday, 17 October 2026 3.15 AM IST

സിവിൽ സർവീസ് ഉദ്യോഗാർത്ഥിക്കെതിരെ സിനിമ തിയേറ്ററിൽ പീഡനശ്രമം; പ്രതി പിടിയിൽ

aa
ശ്രീജിത്ത്

തിരുവനന്തപുരം: നഗരത്തിലെ പ്രമുഖ സിനിമ തിയേറ്ററിൽ സുഹൃത്തിനൊപ്പം സിനിമ കാണുകയായിരുന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തിരുവല്ലം സ്വദേശി ശ്രീജിത്താണ് (37) ഫോർട്ട് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നോടെ തലസ്ഥാനത്തെ പ്രമുഖ തിയേറ്ററിൽ വച്ചായിരുന്നു സംഭവം. തൃശൂർ സ്വദേശിയും സിവിൽ സർവീസിൽ കോച്ചിംഗ് വിദ്യാർത്ഥിയുമായ യുവതി തന്റെ സുഹൃത്തിനൊപ്പം 'ജയിലർ 2" സിനിമ കണ്ടുകൊണ്ടിരിക്കെയായിരുന്നു അതിക്രമം.

ഭയന്നുപോയ യുവതി ബഹളമുണ്ടാക്കിയപ്പോൾ താൻ നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടയാണെന്നും, പൊലീസിനെ അറിയിച്ചാൽ അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫോർട്ട് സി.ഐ ആർ.എസ്.ശ്രീകാന്ത്, എസ്.ഐ ജഗ്മോഹൻ, ജയപ്രകാശ്, സി.പി.ഒ ദിനു, ബിനീഷ് എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതി തിരുവനന്തപുരം സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിയേറ്ററുകൾ പോലുള്ള പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അരുൾ ആർ.ബി.കൃഷ്ണ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, CRIMENEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY