തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിനെ ഫോണിൽ വിളിച്ച് അസഭ്യവർഷം നടത്തിയെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. കഴിഞ്ഞദിവസം എംഎൽഎ ഹോസ്റ്റലിലെ രമ്യയുടെ മുറിയിലുള്ള ലാൻഡ് ഫോണിൽ വിളിച്ചാണ് അജ്ഞാതൻ അസഭ്യവർഷം നടത്തിയത്. തുടർന്ന് രമ്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മ്യൂസിയം പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.
രാഷ്ട്രീയ വിരോധമാണോ ഫോൺ വിളിക്ക് പിന്നിലെന്ന് പരിശോധിക്കുകയാണ് പൊലീസ്. ഫോൺ രേഖകൾ പരിശോധിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. അടുത്തിടെ ചിറയിൻകീഴ് മണ്ഡലത്തിൽ രമ്യ ഹരിദാസുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റവും കയ്യാങ്കളിയും വലിയ വിമർശനങ്ങളാണ് ഉയർത്തിയത്. തുടർന്ന് കെപിസിസി രമ്യയെ താക്കീത് ചെയ്തു. കോൺഗ്രസ് പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കിയ സംഭവത്തെക്കുറിച്ച് മുൻ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിനെ തുടർന്നായിരുന്നു നടപടി.
ബ്ലോക്ക് പഞ്ചായത്തിൽ ജനപ്രതിനിധികളുടെയും പ്രൊജക്‌ട് ഇംപ്ലിമെന്റ് ഉദ്യോഗസ്ഥരുടെയും യോഗം ചേർന്നിരുന്നു. യോഗത്തിൽ രമ്യ ഹരിദാസിന്റെ മുൻ പിഎ പാളയം പ്രദീപ് പങ്കെടുക്കുകയും കരാറുകാർക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു. ഇത് ചോദ്യംചെയ്‌ത് പ്രാദേശിക കോൺഗ്രസ് നേതാക്കൾ വാട്‌സാപ്പ് ഗ്രൂപ്പിലൂടെ രംഗത്തെത്തി. തുടർന്ന് എംഎൽഎയും പ്രദീപും കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തി സംസാരിക്കുന്നതിനിടെയാണ് കയ്യാങ്കളിയുണ്ടായത്.
Police have registered a case following a complaint by Chirayinkeezhu MLA Ramya Haridas, who allegedly received abusive calls from an unidentified person on her landline at the MLA hostel. Museum Police are examining call records to identify the caller and determine whether political rivalry was involved. The incident comes amid recent controversies involving the MLA and local Congress workers.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |