SignIn
Kerala Kaumudi Online
Tuesday, 29 September 2026 11.02 PM IST

പഴനിയിൽ പോകാൻ നേർച്ചക്കാശ് ചോദിച്ചെത്തി പത്താംക്ലാസുകാരിയെ കടന്നുപിടിച്ചു; നിയമ വിദ്യാർത്ഥി പിടിയിൽ

syam

തിരുവനന്തപുരം: പഴനിയിൽ പോകാനുള്ള നേർച്ച കാശ് ചോദിച്ച് വീട്ടിലെത്തി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കടന്നുപിടിച്ച നിയമ വിദ്യാർത്ഥി പിടിയിൽ. കൊല്ലം അഞ്ചാലുംമൂട് സ്വദേശി ശ്യാം ജി രാജ് (35) ആണ് ഇന്നലെ രാത്രി പിടിയിലായത്.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പൊലീസ് പുറത്ത് വിട്ട പ്രതിയുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തൃശൂർ അയ്യന്തോളിലെ സർക്കാർ ലോ കോളേജിലെ നിയമ വിദ്യാർത്ഥി എന്നാണ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്. ഒപ്പം സിവിൽ സർവീസിന് പരിശീലിക്കുന്നുവെന്നും.

സിവിൽ സർവീസ് പരീക്ഷ വിജയിക്കാൻ പഴനിയിലേയ്ക്ക് 1001 രൂപ നേർച്ച കാശ് ചോദിച്ചാണ് ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഹോളി ഏഞ്ചൽസ് സ്കൂളിന് സമീപമുള്ള കുട്ടിയുടെ വീട്ടിൽ എത്തിയത്. സംഭവ സമയം കുട്ടിയുടെ മാതാപിതാക്കൾ ജോലിയ്ക്ക് പോയിരുന്നു. വീട്ടിൽ കുട്ടി മാത്രമായിരുന്നു ഉണ്ടായിരുന്നത്. നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്‍റെ വാതിലില്‍ മുട്ടിയത്. കൈയിലൊരു തട്ടത്തിൽ ഭസ്മവും ഉണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടി, ഇയാൾ നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിൽ അടുത്ത് വന്നപ്പോൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ ആവശ്യപെട്ടു. പെട്ടെന്ന് ഇയാൾ പെണ്‍കുട്ടിയുടെ രണ്ട് കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ആദ്യം ഒന്ന് പേടിച്ചെങ്കിലും പെണ്‍കുട്ടി ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഓടി രക്ഷപ്പെടുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ARREST, LAW COLLEGE STUDENT ARRESTED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY