SignIn
Kerala Kaumudi Online
Tuesday, 29 September 2026 3.27 AM IST

10 വയസുകാരന് നേരെ ലൈംഗിക അതിക്രമം പ്രതിക്ക് 4വർഷം കഠിനതടവ്

1

നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബസിൽ വെച്ച് 10 വയസുകാരന് നേരെ ലൈംഗീക അതിക്രമം കാട്ടിയ പ്രതിക്ക് 4 വർഷം കഠിന തടവും 25000 രൂപ പിഴയും വിധിച്ചു. തിരുവല്ലം പാച്ചല്ലൂർ സ്വദേശി സോമൻ ആശാരി (55) യെയാണ് നെയ്യാറ്റിൻകര അതിവേഗ പോക്സോ കോടതി ഒന്ന് ജഡ്ജി കെ.എം സുജ ശിക്ഷിച്ചത്. 2019ലാണ് കേസിനാസ്പദമായ സംഭവം.

നെയ്യാറ്റിൻകരയിൽ നിന്ന് ബസിൽ കയറിയ പ്രതി കുട്ടിക്കൊപ്പം ഇരിക്കുകയും ബസ് പള്ളിച്ചൽ എത്തിയൾ മുതൽ ശല്യം ചെയ്തെന്നുമായിരുന്നു പരാതി. കുട്ടി എതിർത്ത് ബഹളമുണ്ടാക്കിയപ്പോൾ ബസിൽ ഉണ്ടായിരുന്ന കുട്ടിയുടെ ബന്ധുക്കളും മറ്റു യാത്രക്കാരും ചേർന്ന് പ്രതിയെ തടഞ്ഞു വയ്ക്കുകയും നേമം പൊലീസിൽ ഏൽപ്പിക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പൂവച്ചൽ എഫ്. വിനോദ്, അഡ്വ.മായാദേവി വി.ആർ എന്നിവർ ഹാജരായി. നേമം എസ്.ഐ ആയിരുന്ന എൽ.തങ്കം ആണ് പ്രതിക്കെതിരെ കേസെടുത്ത് അന്വേഷണം പൂർത്തിയാക്കിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, POOVAR, SEXUAL ABUSE CASE, SENTENCE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY