SignIn
Kerala Kaumudi Online
Saturday, 11 July 2026 1.21 PM IST

കൊച്ചിയിൽ പട്ടാപകൽ യുവതിയെ  കഴുത്തറുത്ത്  കൊലപ്പെടുത്താൻ  ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ

READ ENGLISH VERSION
crime-

കൊച്ചി: നടുറോഡിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശേരി റോഡിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഗുരുതരമായി പരിക്കേറ്റ നീനു (26) എന്ന യുവതിയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നീനുവിന്റെ ഭർത്താവ് ആർഷലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ യുവതി ജോലിക്ക് പോകുന്നതിനിടെയാണ് ഭർത്താവ് കൊല്ലാൻ ശ്രമിച്ചത്.

സ്‌കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി റോഡിൽ വച്ചാണ് കത്തി ഉപയോഗിച്ച് നീനുവിന്റെ കഴുത്ത് മുറിക്കാൻ ശ്രമിച്ചത്. ആറുവർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. കഴിഞ്ഞ ഒരു വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MURDER ATTEMPT, KALAMASSERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY