
ആലുവ: റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ച് ആലുവ പൊലീസ് നടത്തിയ പരിശോധനയിൽ പുള്ളിമാൻ കൊമ്പുമായി ജാർഖന്ധ് സ്വദേശി ചോട്ടുകുമാർ (26) പിടിയിലായി. നാട്ടിലേക്ക് മടങ്ങാൻ സ്റ്റേഷനിൽ എത്തിയതായിരുന്നു. സംശയം തോന്നിയവരെ പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ ബാഗിൽ മാൻ കൊമ്പ് കണ്ടെത്തിയത്. പൈനാപ്പിൾ ജോലിക്കിടെ അതിരപ്പിള്ളിയിൽ നിന്നാണ് കൊമ്പുകൾ ലഭിച്ചതെന്ന് ഇയാൾ പറഞ്ഞു. പുള്ളിമാൻ പൊഴിച്ചിടുന്ന കൊമ്പുകളാണിവ. വനസംരക്ഷണ നിയമപ്രകാരം കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |