SignIn
Kerala Kaumudi Online
Friday, 18 September 2026 3.52 AM IST

ബിയർപാർലറിലെത്തിയ യുവാവിന്റെ ബൈക്കും മൊബൈലും കവർന്നു

a

കൊച്ചി: എറണാകുളം നഗരത്തിലെ ബിയർ പാർലറിൽ മദ്യപിക്കാനെത്തിയ യുവാവിന്റെ രണ്ട് ലക്ഷം രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും രണ്ടര ലക്ഷം രൂപയുടെ ബൈക്കും കവർ‌ന്നു. മത്തായി മാഞ്ഞൂരാൻ റോഡിലെ പാർലറിൽ 16ന് രാത്രി 10.30നായിരുന്നു മോഷണം. നഗരത്തിൽ ഫാ‌ർമസിസ്റ്റായ കൊല്ലം ഓച്ചിറ സ്വദേശിയാണ് കവ‌ർച്ചയ്ക്ക് ഇരയായത്. പാർലറിലെ മേശപ്പുറത്ത് വച്ചിരുന്ന ഒരു ലക്ഷം രൂപയുടെ മൊബൈൽ ഫോൺ, ഒരു ലക്ഷം രൂപയുടെ റാഡോ വാച്ച് എന്നിവ കവ‌ർന്നു. തിരിച്ചറിയൽ, എ.ടി.എം കാർഡുകളും മോഷണം പോയി. പോർച്ചിൽ പാ‌ർക്ക് ചെയ്തിരുന്ന റോയൽ എൻഫീൽഡ് ബൈക്ക് സഹിതമാണ് മോഷ്ടാവ് കടന്നത്. എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY