SignIn
Kerala Kaumudi Online
Tuesday, 29 September 2026 11.28 AM IST

കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു; രണ്ട് പേർക്ക് പരിക്ക്

murder

കൊച്ചി: യുവാവിനെ കുത്തിക്കൊന്നു. വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കൊല്ലപ്പെട്ടത്. കൊച്ചി സൗത്ത് പാലത്തിനുസമീപം കളത്തിപ്പറമ്പ് റോഡിൽ പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.

ഒരു സംഘം ആളുകൾ തമ്മിൽ വാക്കുതർക്കമുണ്ടാകുകയും, ഇത് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. ഇതിനിടയിലാണ് ശ്യാമിന് കത്തികൊണ്ട് നെഞ്ചിൽ കുത്തേറ്റത്. യുവാവ് സംഭവ സ്ഥലത്തുവച്ച് തന്നെ മരിച്ചു.


സംഘർഷത്തിൽ പരിക്കേറ്റ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റേയാൾ മുങ്ങിയതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ശ്യാമിന്റെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, MURDER, KOCHI, POLICE, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY