SignIn
Kerala Kaumudi Online
Friday, 18 September 2026 4.45 AM IST

മറയൂരിൽ 13 വയസുകാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസ്; രണ്ടാനച്ഛന് 30 വർഷം തടവ് ശിക്ഷ

pocso

ഇടുക്കി: മറയൂരിൽ 13കാരിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ രണ്ടാനച്ഛന് തടവും പിഴയും ശിക്ഷ. ഇടുക്കി അതിവേഗ കോടതിയാണ് കുട്ടിയുടെ രണ്ടാനച്ഛന് 30 വർഷം തടവും ഒന്നരലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചത്. അമ്മ വീട്ടിലില്ലാത്ത സമയത്ത് കുട്ടിയ്‌ക്ക് നേരെ ഇയാൾ നിരന്തരം ലൈംഗിക അതിക്രമം നടത്തി. കുട്ടിയ്‌ക്ക് നഷ്‌ടപരിഹാരമായി ഒരുലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു.

പ്രതിയ്‌ക്കെതിരെ കുട്ടിയും അനുജത്തിയും മൊഴി നൽകി. എന്നാൽ അമ്മ വിചാരണയ്‌ക്കിടെ പ്രതിയ്‌ക്ക് അനുകൂലമായി കൂറുമാറിയിരുന്നു. ഇത് കേസിന്റെ മുന്നോട്ട് പോക്കിന് തടസമുണ്ടാക്കിയെങ്കിലും പ്രതിയ്‌ക്കെതിരായ കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POCSO-CASE, STEPFATHER, JAILED FOR, RAPECASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY