സുൽത്താൻ ബത്തേരി : തൊണ്ടി മുതലായി സ്റ്റേഷനിൽ സൂക്ഷിച്ച നിരോധിത പുകയില ഉത്പന്നം കടത്തിയ സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐമാരടക്കം 21 പൊലീസുകാരെ സ്ഥലമാറ്റി. സ്‌റ്റേഷനിലെ സ്‌റ്റോർ റൂമിൽ തൊണ്ടിമുതലായി സൂക്ഷിച്ച ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നം സ്‌റ്റേഷനിലെ പൊലീസുകാരൻ തന്നെ മോഷ്ടിച്ച സംഭവത്തിലാണ് നടപടി. ഇക്കഴിഞ്ഞ പത്തിനാണ് മോഷണം പുറത്തറിഞ്ഞത്. സംഭവത്തിൽ പ്രതിയായ സീനിയർ സിവിൽ പൊലീസ് ഓഫീസർ സബിത്തിനെ സസ്‌പെൻഡ് ചെയ്തുവെങ്കിലും ഇയാൾ ഒളിവിലാണ്. അതെസമയം പൊലീസുകാരുടെ സ്ഥലം മാറ്റം തൊണ്ടി മുതൽ കടത്തുമായി ബന്ധപ്പെട്ടല്ലെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |