SignIn
Kerala Kaumudi Online
Monday, 14 September 2026 11.43 PM IST

മോർഫിംഗ് കേസ്: ഫോണിൽ പ്രായപൂർത്തിയാകത്തവരുടെ അശ്ലീല ദൃശ്യങ്ങളും; കൂടുതൽ അറസ്റ്റുണ്ടാകുമെന്ന് പൊലീസ്

READ ENGLISH VERSION
sreehari-saneesh
മോർഫിംഗ് കേസിൽ പിടിയിലായ ശ്രീഹരിയും സനീഷും

കൊച്ചി: തൃക്കാക്കര മോർഫിംഗ് കേസിൽ അന്യസംസ്ഥാനത്തേക്ക് അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് പ്രായപൂർത്തിയാകാത്ത കുട്ടികളുടേതുൾപ്പെടെയുള്ള അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തിയതിനെ തുടർന്ന് പോക്‌സോ നിയമപ്രകാരവും കേസെടുത്തു. കേസിലെ രണ്ടാം പ്രതി സനീഷ് നടത്തിയിരുന്ന ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളെക്കുറിച്ച് ലഭിച്ച വിവരങ്ങളാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.

ഝാർഖണ്ഡിൽ നിന്നുള്ള ഒരുമൊബൈൽ നമ്പറും ടെലഗ്രാം ഗ്രൂപ്പുമായി ബന്ധപ്പെട്ടതായി കണ്ടെത്തി. ഇതോടെയാണ് അന്യസംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചത്. ഈ നമ്പറിന് കേസുമായി നേരിട്ട് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിച്ചുവരികയാണ്. ഝാർഖണ്ഡ് നമ്പർ ഉപയോഗിച്ചത് കേരളത്തിൽ നിന്നുള്ള ആരെങ്കിലുമാണോ, സംസ്ഥാനത്തിന് പുറത്തുള്ള മറ്റാർക്കെങ്കിലും സംഭവത്തിൽ പങ്കുണ്ടോ, അതോ മറ്റൊരാളുടെ സിം കാർഡ് ദുരുപയോഗം ചെയ്തതാണോ എന്നിങ്ങനെ വിവിധ സാധ്യതകളാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്.

കേസിൽ ആദ്യം ശ്രീഹരിയെയും പിന്നീട് സനീഷിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ അശ്ലീല ദൃശ്യങ്ങൾ ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്ത് സനീഷ് ആളുകളെ ടെലഗ്രാം പ്രീമിയം ഗ്രൂപ്പുകളിലേക്ക് എത്തിച്ചിരുന്നതായാണ് പൊലീസ് കണ്ടെത്തിയത്. പണം ഈടാക്കി അംഗത്വം നൽകിയ ശേഷം അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചെന്നാണ് കേസ്.

ഇതിന്റെഅടിസ്ഥാനത്തിൽ നാല് ടെലഗ്രാം ഗ്രൂപ്പുകൾപൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. ഗ്രൂപ്പുകളിലെ അഡ്മിൻമാരെയും അംഗങ്ങളെയും സംബന്ധിച്ച വിവരങ്ങൾ ടെലഗ്രാം അധികൃതരിൽനിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കൈമാറണമെന്ന് ആവശ്യപ്പെട്ട്ഉദ്യോഗസ്ഥർവീണ്ടും ടെലഗ്രാമിന് കത്തയച്ചതായും തൃക്കാക്കര പൊലീസ് അറിയിച്ചു. പുതിയ തെളിവുകളും അന്വേഷണത്തിൽ ലഭിക്കുന്ന വിവരങ്ങളും വിലയിരുത്തിയ ശേഷമായിരിക്കും തുടർനടപടികൾ. കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകളും അറസ്റ്റുകളും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

English Summary

Police have expanded the investigation into the Thrikkakara morphing case outside the state after discovering explicit videos and images of minors on the accused's phones, leading to the addition of POCSO charges.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MORPHING CASE, THRIKKARAKARA, CASEDAIRY, POLICE, TELEGRAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY