
വിഴിഞ്ഞം: മദ്യം നൽകാത്തതിനെ തുടർന്ന് വീടുകയറി ആക്രമിച്ച കേസിൽ സഹോദരങ്ങളിലൊരാൾ അറസ്റ്റിൽ. വിഴിഞ്ഞം അടിമലത്തുറയിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. സൈമണിനെ(38) ആക്രമിച്ച സംഭവത്തിൽ അനു ഡെൻസനാണ് (21) പിടിയിലായത്.
സഹോദരൻ അനീഷ് ഡെൻസനായി അന്വേഷണം ഊർജ്ജിതമാക്കിയെന്ന് വിഴിഞ്ഞം എസ്.ഐ എം . പ്രശാന്ത് പറഞ്ഞു. മദ്യക്കച്ചവടമുണ്ടെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ സൈമണിന്റെ വീട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു മദ്യമില്ലെന്ന് പറഞ്ഞതോടെ കൈയിൽ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് കഴുത്തിന് നേർക്ക് വീശി, ഒഴിഞ്ഞുമാറിയതിനാൽ വെട്ടേറ്റില്ല. തറയിൽ വീണ സൈമണിനെ ഇരുവരും ചേർന്ന് ക്രൂരമായി മർദ്ദിച്ചെന്നും പൊലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |