SignIn
Kerala Kaumudi Online
Sunday, 20 September 2026 10.01 AM IST

തായ്ലന്റിൽ ആഘോഷിക്കാൻ പോയത് ഇതിനായിരുന്നോ ?  രണ്ട് ഇന്ത്യൻ യുവതികൾ ബാങ്കോക്കിൽ അറസ്റ്റിൽ

airport

ബാങ്കോക്ക് : മുപ്പത്തിയെട്ടും ഇരുപത്തിനാലും വയസുള്ള രണ്ട് ഇന്ത്യൻ യുവതികൾ ബാങ്കോക്കിൽ പിടിയിൽ. ബാങ്കോക്കിലെ സുവർണഭൂമി വിമാനത്താവളത്തിൽ വച്ചാണ് യുവതികൾ പിടിയിലായത്. ഇവരുടെ ലഗേജിൽ ജീവനുള്ള മൃഗങ്ങളെ കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ലഗേജുകൾ പരിശോധിച്ചപ്പോൾ രണ്ട് വെള്ള മുള്ളൻപന്നി, രണ്ട് ഇത്തിൾപ്പന്നികൾ, 35 ആമകൾ, 50 ചാമിലിയൻ, 20 പാമ്പുകൾ എന്നിവ കണ്ടെത്തിയിരുന്നു. നിത്യ രാജ (38), സാകിയ സുൽത്താന ഇബ്രാഹിം (24) എന്നിവരാണ് പിടിയിലായ യുവതികൾ.

തായ്ലന്റിൽ നിന്നും ചെന്നൈയിലേക്കാണ് യുവതികൾ ടിക്കറ്റെടുത്ത്. സ്ത്രീകളുടെ രണ്ട് സ്യൂട്ട്‌കേസുകളും എക്സ്‌റേ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ജീവികളെ കണ്ടെത്തിയത്. നിത്യയ്ക്കും സാക്കിയയ്ക്കും എതിരെ 2019ലെ വന്യജീവി സംരക്ഷണ നിയമം, 2015ലെ അനിമൽ ഡിസീസ് ആക്ട്, 2017ലെ കസ്റ്റംസ് നിയമം എന്നിവ ലംഘിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ട്. വംശനാശത്തിന്റെ വക്കിലുള്ള നിരവധി ജീവികളെ തായ്‌ലൻറിൽ അനധികൃതമായി കടത്തുന്നത് സാധാരണമാണ്. ഇന്ത്യക്കാരുൾപ്പടെ നിരവധിപേരാണ് സമാന കുറ്റത്തിന് വിമാനത്താവളങ്ങളിൽ വച്ച് സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലായിട്ടുള്ളത്. ലോകമെന്പാടും നിരവധി സംഘടനകളാണ് കള്ളക്കടത്തുകാർക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, SMUGGLING, THAILAND, BANGHOK, INDIAN, WOMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY