SignIn
Kerala Kaumudi Online
Monday, 09 November 2026 12.21 AM IST

ഫോറസ്ട്രിയിൽ എം.ബി.എ

f

കേന്ദ്ര വനം,കാലാവസ്ഥാ മന്ത്രാലയത്തിനു കീഴിൽ ഭോപ്പാലിലുള്ള സ്വയംഭരണ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറസ്റ്റ് മാനേജ്മെന്റ് (IIFM) 2027-29 അദ്ധ്യയന വർഷത്തെ എം.ബി.എ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഫോറസ്ട്രിയാണ് പ്രധാന സ്പെഷ്യലൈസേഷൻ. രണ്ടു വർഷ മുഴുവൻ സമയ റെസിഡൻഷ്യൽ പ്രോഗ്രാം. ‌

ഫോറസ്ട്രി മാനേജ്മെന്റ്,സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്,സസ്റ്റെയ്നബിലിറ്റി മാനേജ്മെന്റ്,ഡെവലപ്മെന്റ് ആൻഡ് സസ്റ്റെയ്നബിൾ ഫിനാൻസ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനുണ്ട്. യോഗ്യത: 50 ശതമാനം മാർക്കോടെ എതെങ്കിലും വിഷയത്തിൽ ബിരുദം. എസ്.സി/എസ്.ടി/ഭിന്നശേഷിക്കാർക്ക് 45 ശതമാനം മാർക്ക്. ബിരുദം അവസാന വർഷക്കാർക്കും അപേക്ഷിക്കാം.

ഫോറസ്ട്രി മാനേജ്മെന്റിന് 150 സീറ്റ്,സസ്റ്റെയ്നബിലിറ്റി മാനേജ്മെന്റ് -75,സസ്റ്റെയ്നബിൾ ഡെവലപ്മെന്റ്- 75, ഡെവലപ്മെന്റ് ആൻഡ് സസ്റ്റെയ്നബിൾ ഫിനാൻസ്-75 എന്നിങ്ങനെയാണ് സീറ്റുകൾ. അപേക്ഷാ ഫീസ് 1500 രൂപ.

തിരഞ്ഞെടുപ്പ്: XAT/ CAT/ GMAT/ CMAT എന്നിവയിൽ ഏതിലെങ്കിലും അംഗീകൃത സ്കോറുണ്ടായിരിക്കണം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നതിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തിയാണ് തിരഞ്ഞെടുപ്പ്. വെബ്സൈറ്റ്: iifm.ac.in. അവസാന തീയതി: ഡിസംബർ 31.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INFO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+