SignIn
Kerala Kaumudi Online
Friday, 15 May 2026 7.14 PM IST

സർക്കാർ സ്‌കൂളിൽ സ്‌പോർട്‌സ് പരിശീലകരാകാം; മേയ് 28ന് മുമ്പ് അപേക്ഷിക്കൂ

career

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള വെള്ളായണി ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ സ്‌പോർട്‌സ് പരിശീലകരുടെ ഒഴിവ്.

വിദ്യാഭ്യാസ യോഗ്യത: ഡിഗ്രി അല്ലെങ്കില്‍ ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡിഗ്രി, എന്‍ഐഎസ് ഡിപ്ലോമ ഉള്‍പ്പെടെയുള്ള ടെക്‌നിക്കല്‍ യോഗ്യത അനിവാര്യം. വിവിധ സ്‌പോർട്‌സ് ഇനങ്ങളിലായി ആകെ ഏഴ് ഒഴിവുകളാണ് ഉള്ളത്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മേയ് 28ന് രാവിലെ 10.30ന് നന്ദാവനം പട്ടികജാതി വികസന വകുപ്പ് ഡയറക്‌ടറുടെ കാര്യാലയത്തില്‍ അഭിമുഖത്തിന് എത്തണം. ഫോണ്‍: 0471-2314238

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, CAREER, JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+