SignIn
Kerala Kaumudi Online
Friday, 23 October 2026 12.22 AM IST

നിപ്മറിന് യു.എൻ കർമ്മസേന പുരസ്‌കാരം

1

തൃശൂർ: ഭിന്നശേഷി മേഖലയിലെ രാജ്യാന്തര സ്ഥാപനമായി വികസിച്ച നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന് (നിപ്മർ) ഐക്യരാഷ്ട്ര സംഘടനയുടെ കർമ്മസേന പുരസ്‌കാരം ലഭിച്ചതായി മന്ത്രി ഡോ. ആർ. ബിന്ദു. 25ന് യു.എൻ പൊതുസഭയുടെ 79-ാം സമ്മേളനത്തിന് അനുബന്ധമായി 'കർമ്മസേന സൗഹൃദ' യോഗത്തിലാണ് പുരസ്‌കാര സമർപ്പണം.
2023ൽ പകർച്ചേതര വ്യാധികളുടെ നിയന്ത്രണം,മാനസികാരോഗ്യം,സഹായക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ തിളക്കമാർന്ന പ്രവർത്തനം കാഴ്ചവച്ച സ്ഥാപനങ്ങളിൽ നിന്നാണ് നിപ്മറിനെ തിരഞ്ഞെടുത്തതെന്നും മന്ത്രി വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, K
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+