SignIn
Kerala Kaumudi Online
Tuesday, 20 October 2026 2.21 AM IST

ശബരിമല തീർത്ഥാടനം കൂടുതൽ ട്രെയിനുകൾ അനുവദിക്കും: പി.കെ കൃഷ്ണദാസ്‌

a

ന്യൂഡൽഹി: ശബരിമല മണ്ഡല - മകരവിളക്ക് തീർത്ഥാടനത്തിന് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിക്കും.ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പു നൽകിയതായി ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനൊപ്പം കേന്ദ്രമന്ത്രിയെ കണ്ടശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡൽഹി, മുംബയ്, ഗോവ, ഇൻഡോർ, ജയ്പൂർ, വിശാഖപട്ടണം, ഹുബ്ലി,​ ഹൈദരാബാദ്, സെക്കന്തരാബാദ് എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ ഓടിക്കും. ചെങ്ങന്നൂർ, കോട്ടയം റെയിൽവേ സ്റ്റേഷനുകളിൽ തീർത്ഥാടകർക്ക് അടിസ്ഥാന സൗകര്യങ്ങൾ ‌ഒരുക്കാൻ ദക്ഷിണ റെയിൽവേയ്ക്ക് മന്ത്രി നിർദ്ദേശം നൽകി.

ധൻബാദ് - ആലപ്പുഴ എക്‌സ്‌പ്രസ് തിരുവനന്തപുരത്തേക്ക് നീട്ടും. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് കാസർകോട്ടേക്ക് നീട്ടും. കണ്ണൂരിൽ സർവീസ് അവസാനിപ്പിക്കുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ കാസർകോട്ടേക്ക് നീട്ടുന്നതും തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകൾക്ക് മൂന്ന് വീതം മെമു അനുവദിക്കുന്നതും പരിഗണനയിലാണ്.

ഗുരുവായൂർ-തിരുനാവായ റെയിൽപ്പാതയ്ക്ക് പണം തടസമല്ലെന്നും സംസ്ഥാനം ഭൂമി ഏറ്റെടുത്ത് നൽകിയാൽ മതിയെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയതായി കൃഷ്ണദാസ് പറഞ്ഞു. കേരളത്തിലെ മൂന്നും നാലും വരി പാതകൾക്കുള്ള പദ്ധതി റിപ്പോർട്ടും അലൈൻമെന്റും തയ്യാറായിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PKK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA