SignIn
Kerala Kaumudi Online
Monday, 19 October 2026 2.12 AM IST

കിഫ്ബി കടമെടുപ്പിലെ അപകടം : ബാലഗോപാൽ ചൂണ്ടിക്കാട്ടി, പിണറായി അവഗണിച്ചു

f

തിരുവനന്തപുരം: കിഫ്ബി കടമെടുപ്പിലെ അപകടം മുൻ ധന മന്ത്രി കെ.എൻ. ബാലഗോപാൽ നേരത്തെേ

ചൂണ്ടിക്കാട്ടിയിരുന്നതായി വ്യക്തമാക്കുന്ന ഫയൽ വിവരങ്ങൾ പുറത്തു വന്നു. കേരളത്തിന്റെ
ധന സ്ഥിതിയെ ബാധിക്കുമെന്നറിയിച്ചിട്ടും, മുന്നോട്ട് പോകാൻ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ

തീരുമാനിക്കുകയായിരുന്നു.

കിഫ്ബിയുടെ അധിക കടമെടുപ്പും ഗ്യാരൻ്റിയും ഒഴിവാക്കണമെന്നാണ് ബാലഗോപാൽ കത്തു നൽകിയത്. ഇത് സംസ്ഥാനത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെയും ധന ലഭ്യതയെയും ബാധിക്കുമെന്നും, കോടതി വിധി അനുകൂലമായാൽ മാത്രമേ അതിലേക്ക്‌ കടക്കാവൂ എന്നും 2023 ഒക്‌ടോബർ 20ന് കിഫ്ബി ചെയർമാനും മുഖ്യമന്ത്രിയുമായിരുന്ന പിണറായി വിജയന് നൽകിയ കുറിപ്പിൽ ബാലഗോപാൽ പറയുന്നു. ധനമന്ത്രിയുടെ നിർദ്ദേശം മറി കടന്ന് 2025 മാർച്ച് 24നാണ് കിഫ്ബി സി.ഇ.ഒയും എക്സ് -ഒഫീഷ്യോ സെക്രട്ടറിയുമായ കെ.എം.എബ്രഹാം അധിക ഗ്യാരൻ്റി അനുവദിച്ച് ഉത്തരവിറക്കിയത്. സംസ്ഥാനത്തിന്റെ ആഭ്യന്തര ഉൽപ്പാദനത്തിന്റെ 0.6 ശതമാനം ഗ്യാരൻ്റിയായി നൽകാനായിരുന്നു ഉത്തരവ്. ഇതനുസരിച്ച് 2023-24 മുതൽ 2025-26 വരെ 18450 കോടി കിഫ്ബിക്ക് അനുവദിച്ചെന്നാണ് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. ബാലഗോപാലിൻ്റെ ആശങ്ക ശരിയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കിഫ്ബി കടമെടുപ്പ് സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നാണ് വിദഗ്ദ്ധ സമിതി കണ്ടെത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA