SignIn
Kerala Kaumudi Online
Wednesday, 20 May 2026 6.46 AM IST

കെപിസിസി നിർദ്ദേശം തള്ളി കോൺഗ്രസ് പ്രവർത്തകർ തെരുവിൽ, സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് പ്രകടനം

vd

തിരുവനന്തപുരം: തെരുവിൽ പരസ്യ പ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി നിർദ്ദേശം തള്ളി വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വീണ്ടും പ്രകടനം നടത്തി. കോഴിക്കോട്,​ തൃശൂർ,​ തിരുവനന്തപുരം,​ മലപ്പുറം,​ കോട്ടയം ജില്ലകളിലാണ് പ്രകടനം നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ എന്നായിരുന്നു പ്രകടനങ്ങളിൽ പ്രധാനമായും മുഴങ്ങിക്കേട്ടത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്.

അതേസമയം പ്രകടനങ്ങളും ഫ്ലക്സ് ബോർ‌ഡുകളും ഒഴിവാക്കണമെന്ന് പ്രവർത്തകരോട് വി.ഡി. സതീശൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 102 സീറ്റുമായി കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും ചരിത്രംവിജയം നമ്മൾ നേടിയെന്നും ഈ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നാണ് വി ഡി സതീശൻ ആവശ്യപ്പെട്ടത്. കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നു. നമുക്കിത് സന്തോഷത്തിന്റേയും അഭിമാനത്തിന്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല.ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ സതീശൻ അഭ്യർത്ഥിച്ചത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRESS, VD SATHEESHAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA