SignIn
Kerala Kaumudi Online
Thursday, 11 June 2026 2.56 AM IST

മുട്ടിലിഴഞ്ഞ് കൈക്കുഞ്ഞ് നടുറോഡിൽ!, രക്ഷകരായി സ്വകാര്യ ബസ് ജീവനക്കാർ

READ ENGLISH VERSION
news

കൊണ്ടോട്ടി (മലപ്പുറം): കൊണ്ടോട്ടി വലിയപറമ്പ്‌ ചെറുമുറ്റം റോഡിൽ കിണറുപടിയിലെ വളവ് തിരിഞ്ഞ് സ്വകാര്യ ബസ് എത്തിയതും നടുറോഡിൽ ഒരു പിഞ്ചുകുഞ്ഞ്! ഏവരുടേയും ശ്വാസം നിലച്ച നിമിഷം. ഡ്രൈവർ രാമചന്ദ്രൻ പെട്ടെന്ന് സഡൻ ബ്രേക്കിട്ട് ബസ് നിറുത്തി. കണ്ടക്ടർ നവാസ് ചാടിയിറങ്ങി കുഞ്ഞിനെ കോരിയെടുത്തു. ഒരു വയസ് തികയാത്ത പെൺകുഞ്ഞിനാണ് തിരക്കേറിയ റോഡിൽ രാമചന്ദ്രനും നവാസും രക്ഷകരായത്.

ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. റോഡരികിലെ വീട്ടിൽ നിന്ന് വീട്ടുകാർ കാണാതെ തുറന്നുകിടന്ന ഗേറ്റിലൂടെ കുഞ്ഞ് മുട്ടിലിഴഞ്ഞ് റോഡിലെത്തുകയായിരുന്നു. കുട്ടിയുടെ രക്ഷിതാക്കൾ വീടിന്റെ വരാന്തയിലിരുന്ന് പത്രം വായിക്കുന്നതിനിടെയായിരുന്നു സംഭവം. ഒളവട്ടൂർ പുതിയേടത്ത് പറമ്പിൽ നിന്ന് ഫറോക്കിലേക്ക് സർവീസ് നടത്തുന്ന 'സഫ മർവ' എന്ന ബസിലെ ഡ്രൈവറും കണ്ടക്ടറുമാണ് കുഞ്ഞിന് രക്ഷകരായത്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പുറത്തുവന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BABY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA