
തിരുവനന്തപുരം:സ്കൂൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ പ്രത്യേക സ്കൂൾ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിലായി .
ഇന്നലെ രാവിലെ 5 മണി മുതൽ 8 വരെയാണ് സംസ്ഥാനത്തൊട്ടാകെ സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിച്ചത്. 4504 സ്കൂൾ ബസുകളാണ് പരിശോധിച്ചത്. പാലക്കാട്, മലപ്പുറം ജില്ലകളിൽ അഞ്ച് വീതം കേസുകളാണ് രജിസ്റ്റർ ചെയ്തത്. കോട്ടയത്ത് 3 കേസുകളും കണ്ണൂരിൽ 2 കേസുകളും കണ്ടെത്തി. തിരുവനന്തപുരം സിറ്റി, റൂറൽ, കൊല്ലം സിറ്റി, ഇടുക്കി, കൊച്ചി സിറ്റി, തൃശൂർ സിറ്റി എന്നിവിടങ്ങളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. വാഹന പരിശോധന തുടർന്നും ഉണ്ടാകുമെന്ന് ക്രമസമാധാന പാലന വിഭാഗം എ.ഡി.ജി.പി
പി. വിജയൻ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |