തിരുവനന്തപുരം: ഈ വർഷത്തെ പി.ഗോവിന്ദപ്പിള്ള സ്മാരക ദേശീയപുരസ്കാരം പ്രമുഖ ധനതത്വശാസ്ത്രജ്ഞൻ ഡോ. പ്രഭാത് പട്നായിക്കിന് നൽകാൻ തീരുമാനിച്ചതായി പി.ജി സംസ്കൃതി കേന്ദ്രം വാർത്താകുറിപ്പിൽ അറിയിച്ചു.കേരളആസൂത്രണബോർഡ് മുൻ വൈസ്ചെയർമാൻ ആണ് ഡോ. പട്നായിക്ക്. മുൻ മന്ത്രിയും സി.പി.എം ജനറൽ സെക്രട്ടറിയുമായ എം.എ.ബേബി അദ്ധ്യക്ഷനായ സമിതിയാണ് പുരസ്കാരജേതാവിനെ തിരഞ്ഞെടുത്തത്. ഡോ മൃദുൽ ഈപ്പൻ ,ഡോ.കെ.എൻ.ഹരിലാൽ , ആർ.പാർവതി ദേവി എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.ഡിസംബർ അഞ്ചിന് തിരുവനന്തപുരം എ.കെ.ജി ഹാളിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |