തിരുവനന്തപുരം: കൊല്ലത്തുനിന്ന് കോട്ടയം വരെയുള്ള മെമു സർവീസ് എറണാകുളം വരെ നീട്ടാൻ റെയിൽവേ അനുമതി. എന്നുമുതൽ തുടങ്ങുമെന്നത് ഡിവിഷൻ അധികൃതർ തീരുമാനിക്കും. നിലവിൽ കൊല്ലത്തുനിന്ന് ഉച്ചയ്ക്ക് 2.40ന് തുടങ്ങി 4.55കോട്ടയത്തെത്തി, തിരികെ വൈകിട്ട് 5.40ന് ആരംഭിച്ച് രാത്രി 8.15ന് കൊല്ലത്തെത്തുന്നതായിരുന്നു സർവീസ്. പുതിയ സമയക്രമം അനുസരിച്ച് ഉച്ചയ്ക്ക് 1.40ന് കൊല്ലത്തുനിന്ന് പുറപ്പെട്ട് 3.28കോട്ടയത്തും വൈകിട്ട് 5.05ന് എറണാകുളത്തുമെത്തും. മടക്കസർവീസ് വൈകിട്ട് 5.25ന് എറണാകുളത്തുനിന്ന് പുറപ്പെട്ട് 6,45ന് കോട്ടയത്തും രാത്രി 9.25ന് കൊല്ലത്തുമെത്തും. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ അഭ്യർത്ഥന അനുസരിച്ചാണ് കേന്ദ്ര റെയിൽവേയുടെ തീരുമാനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |