തിരുവനന്തപുരം: മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെ സഹകരണമേഖലയിൽ നിന്ന് വെട്ടിമാറ്റിയ കേന്ദ്ര നിലപാടിനെതിരെ 9ന് സംസ്ഥാനത്ത് സഹകരണ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കും. സഹകരണ ജനാധിപത്യ വേദിയുടെ നേതൃത്വത്തിലാണിത്. തിരുവനന്തപുരത്തെ കൂട്ടായ്മ രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ വൈകിട്ട് 4ന് മന്ത്രി എം.ലിജു ഉദ്ഘാടനം ചെയ്യും. മുൻ കെ.പി.സി.സി പ്രസിഡന്റും പ്രമുഖ സഹകാരിയുമായ എം.എം.ഹസൻ മുഖ്യപ്രഭാഷണം നടത്തും. നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 മുതൽ 20 വരെ ദേശീയ സഹകരണവാരം ആചരിച്ച് പോന്നതെന്ന് സഹകരണ ജനാധിപത്യ വേദി അദ്ധ്യക്ഷൻ കരകുളം കൃഷ്ണപിള്ള പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |